Latest News

ഉപ്പളയില്‍ തടികൾക്കിടയിൽപെട്ട് വിദ്യാർഥി മരിച്ചു

ഉപ്പള: ഒൻപത് വയസ്സുകാരൻ തടികൾക്കിടയിൽ പെട്ടു മരിച്ചു. വോർക്കാടി ബേക്കറി ജംക്‌ഷനിൽ മരമില്ലിനടുത്തു താമസിക്കുന്ന ഗംഗാധര ആചാര്യയുടെ മകൻ സവാന്ത് ആചാര്യയാണു മരിച്ചത്.[www.malabarflash.com]

സ്വകാര്യ വ്യക്തി കൂട്ടിയിട്ട തടികൾക്കടുത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണു മരണം. കളിയൂർ സെന്റ് ജോസഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

സഹോദരൻ കടയിലേക്കു പോകുന്നതിനിടെ പിന്നാലെ പോയ കുട്ടി തടികളിൽ ചവിട്ടിയപ്പോൾ വഴുതിവീണതാണെന്നു സംശയിക്കുന്നു. സഹോദരൻ തിരിച്ചുവരുന്നതിനിടെ വീണുകിടന്ന സവാന്തിനെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നു പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി.

അമ്മ: ശാരദ. സഹോദരങ്ങൾ: ബിന്ദുജ, സുഭാഷിണി, ജിതേഷ്, സുഹാന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.