Latest News

ശക്തി കേന്ദ്രങ്ങളില്‍ കാലിടറി യുഡിഎഫ്‌; ചെങ്ങന്നൂർ ചെങ്കൊടിക്കു സ്വന്തം

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ ആദ്യമെണ്ണിയ തപാൽ വോട്ടുമുതൽ വ്യക്തമായ ലീഡ് നിലനിർത്തി എൽഡിഎഫിന് ഉജ്ജ്വല വിജയം. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം നേടാനായത് അക്ഷരാർഥത്തിൽ യുഡിഎഫിനെ ഞെട്ടിച്ചു.[www.malabarflash.com]

പ്രതിരോധക്കോട്ടകളിലെ വിള്ളലിന്റെ ശക്തി അപ്പോഴാണ് സ്ഥാനാർഥി ഡി. വിജയകുമാറും കൂട്ടരും തിരിച്ചറിഞ്ഞത്. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാൻ നേടിയത്.

തന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ പ്രതികരിച്ചു. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.