കണ്ണൂര്‍: രണ്ട് പിഞ്ചുമക്കളെ കിണറ്റില്‍ ഇട്ട് കൊലപ്പെടുത്തിയ കേസില്‍ യുവതിയെ കോടതി ശിക്ഷിച്ചു. മയ്യില്‍ മണിയൂരിലെ ചെറുവത്ത് മൊട്ടയില്‍ നണിച്ചേരി പ്രവീണ്‍ കുമാറിന്റെ ഭാര്യ രജനി (38) യെയാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി എന്‍വിനോദ് ഇരട്ട ജീവപര്യന്തത്തിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.[www.malabarflash.com]
പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം. മക്കളെ കിണറ്റില്‍ ഇട്ട ശേഷം രജനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും പരാതിയിലുണ്ട്.
2011 ആഗസ്റ്റ് 22ന്നാണ് കേസിന്നാ സ്പദമായ സംഭവം ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ പ്രതിയായ രജനി തന്റെ മക്കളായ അഭിനവ് (4) അര്‍ച്ചിത (ഒന്നര) എന്നിവരെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ ഇട്ട ശേഷം സ്വയം ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്. മയ്യില്‍ സ്വദേശി ആര്‍ പവിത്രന്റെ പരാതിയിലാണ് പോലീസ് പ്രാഥമിക വിവരം രേഖപ്പെടുത്തിയത്.
രജനിയെ ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന കേസ് ഇതേ കോടതിയുടെ പരിഗണനയിലാണുള്ളത്. പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ: പ്ലീഡര്‍ അഡ്വ. ബി പി ശശീന്ദ്രനാണ് ഹാജരാവുന്നത്.
No comments:
Post a Comment