Latest News

ചെറുവത്തൂരിൽ 'നിപ്പ രോഗി'യെന്ന് വ്യാജ പ്രചാരണം; പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടികളുമായി പോലീസ്‌

ചെറുവത്തൂർ: ചെറുവത്തൂരിൽ നിപ്പ വൈറസെന്ന് വ്യാജ പ്രചാരണം. ചെറുവത്തൂർ സ്വദേശിയായ മനോഹരനാണ് വൈറസ് ബാധയേറ്റതെന്നാണ് പ്രചാരണം.[www.malabarflash.com]

ഇയാളെ ചെറുവത്തൂരിലെ സർക്കാർ ആശുപത്രിയിൽനിന്ന് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വാർത്ത പരന്നത്. 

എന്നാൽ, ചെറുവത്തൂരിൽ നിപ്പ വൈറസ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മനോഹരൻ എന്നൊരാൾ ചികിത്സ തേടിയെത്തിയിട്ടില്ലെന്നും ചെറുവത്തൂർ സി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസർ പ്രവീൺ കുമാർ അറിയിച്ചു. 

നവമാധ്യമങ്ങൾ വഴിയാണ് വാർത്ത വ്യാപകമായി പ്രചരിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ തന്നെ വാർത്ത വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് പ്രതികരിച്ചതോടെ ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ആശ്വാസമായി. കേട്ടവർ വാർത്തയുടെ സത്യാവസ്ഥയറിയാൻ ചെറുവത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി. 

ഉദിനൂർ തടിയൻകൊവ്വലിലെ ഒരു വാട്സ് ആപ് ഗ്രൂപ് വഴിയാണ് ഈ വ്യാജ വാർത്ത പരന്നതെന്ന് പൊലീസ് കണ്ടെത്തി. വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.