Latest News

നിപ്പാ വൈറസ്: കേരളത്തിൽ സേവനമനുഷ്ഠിക്കാൻ അനുവദിക്കണമെന്ന് ഡോ. കഫീൽ ഖാൻ

കോഴിക്കോട്: കേരളത്തിൽ നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കാൻ തന്നെ അനുവദിക്കണമെന്ന് അഭ്യർഥിച്ച് ഗോരഖ്പൂരിൽ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഡോ. കഫീൽ ഖാൻ.[www.malabarflash.com] 

ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടാണ് കഫീൽ ഖാൻ അഭ്യർഥന നടത്തിയിരിക്കുന്നത്.

നിപ്പാ വൈറസ് ബാധമൂലം കേരളത്തിൽ ഉണ്ടാകുന്ന മരണങ്ങളും വൈറസ് ബാധയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നവയും തന്നെ അസ്വസ്ഥനാക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലുള്ള പാവങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് തന്നെ മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിക്കാൻ അനുവദിക്കണമെന്നുമാണ് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.