Latest News

യുവാക്കളുടെ അപകടമരണം; പുന്നോല്‍-കുറിച്ചി പ്രദേശം കണ്ണീരണിഞ്ഞു

തലശ്ശേരി: സുഹൃത്തുക്കളായ ഒരു പ്രദേശത്തെ നാല് യുവാക്കളുടെ അപകട മരണം പുന്നോല്‍ കുറിച്ചി പ്രദേശത്തുകാരുടെ നൊമ്പരമായി മാറി.[www.malabarflash.com] 

തിങ്കളാഴ്ച  രാത്രി വടകരക്കടുത്ത് കൈ നാട്ടിയില്‍ കാറില്‍ കണ്ടെയിനര്‍ ലോറിയിടിച്ച് പുന്നോല്‍ സ്വദേശികളായ മഷ്‌ക്കൂറില്‍ ഇസ്മയിലിന്റെ മകന്‍ അനസ് (19) റൂഫിയ മന്‍സിലില്‍ നൗഷാദിന്റെ മകന്‍ നിഹാല്‍ ( 18) പറയങ്ങാട് വീട്ടില്‍ ഹാരിസിന്റെ മകന്‍ സഹീര്‍ (18) സുലേഖ മന്‍സിലില്‍ ഇക്ബാലിന്റെ മകന്‍ ത്വല്‍ഹത്ത് ( 20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 

ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് പുന്നോലിലെ സഹീറിന്റെ മകന്‍ സെല്‍ഹത്തിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്നും വരികയായിരുന്നു അഞ്ച് പേരും വീട്ടിലെത്താന്‍ അരമണിക്കൂര്‍ മാത്രമുള്ളപ്പോഴാണ് നാടിനെ നടുക്കിയ അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ് ചികില്‍സയിലുള്ള സെല്‍ ഹത്തിന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട് ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു അഞ്ച് പേരും.
സംഭവമറിഞ്ഞ് വന്‍ ജനാവലിയാണ് ആശുപത്രിയില്‍ എത്തിയത്. എടച്ചേരി പോലീസ് എത്തി പരിശോധന നടത്തി വടകര താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തി പുന്നോലില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പുന്നോല്‍ ജുമാമത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം  നടത്തി. മരണവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്‍ ജനാവലിയാണ് എത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.