ഉദുമ: ബിജെപി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ വിഷം കലർത്തിയ നിലയിൽ കാണപ്പെട്ടു. എരോൽ കുണ്ടിലെ അനിൽ കുമാറിന്റെ വീട്ട് മുറ്റത്തെ കിണറിലാണ് വിഷാംശം കണ്ടെത്തിയത്.[www.malabarflash.com]
അനിൽ കുമാറിന്റെ വീട്ടിലെ കിണറിൽ വിഷം കലർത്തി കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവരെ കണ്ടെത്തി കൊലപാത ശ്രമത്തിന് കേസെടുക്കണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
രാവിലെ കിണറിൽ നിന്നും വെള്ളം കോരിയെടുക്കുമ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. നിറവ്യത്യാസവും രൂക്ഷഗന്ധവും അനുഭവപ്പെട്ടു. അനിലിന്റെ മാതാവ് ഭവാനി ബേക്കൽ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ 2016 ഒക്ടോബർ 30 ന് വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഇരുട്ടിന്റെ മറവിൽ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതു വരെ പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
സംഭവം അറിഞ്ഞ് നിരവധി പേരാണ് വീട്ടിൽ എത്തി കൊണ്ടിരിക്കുന്നത്. ബിജെപി ഉദുമ മണ്ഡലം ജന.സെക്രട്ടറി എൻ.ബാബുരാജ്, ജില്ല മീഡിയ സെൽ കൺവീനർ വൈ. കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് ജന. സെക്രട്ടറി ശ്യാം പ്രസാദ് കാശി, വൈസ് പ്രസിഡന്റ് സുരേഷ് എരോൽ, മണ്ഡലം കമ്മറ്റി അംഗം ദിനേശൻ ഞെക്ലി, ബൂത്ത് പ്രസിഡന്റ് ഗംഗാധരൻ എന്നിവർ സന്ദർശിച്ചു
കിണറിലെ വെള്ളം പരിശോധക്കയച്ചു. സമാനമായ സംഭവം എതാനും ദിവസങ്ങൾക്ക് മുമ്പ് മൈലാട്ടിയിലെ വീട്ടിലെ കിണറിൽ കരിഓയിൽ ഒഴിച്ചിരുന്നു.
ഇതിന് മുമ്പ് അനിലിന്റെ സ്കൂട്ടർ കത്തിച്ച സംഭവത്തിലും ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ബിജെപി ഉദുമ മണ്ഡലം ജന.സെക്രട്ടറി എൻ.ബാബുരാജ്, ജില്ല മീഡിയ സെൽ കൺവീനർ വൈ. കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് ജന. സെക്രട്ടറി ശ്യാം പ്രസാദ് കാശി, വൈസ് പ്രസിഡന്റ് സുരേഷ് എരോൽ, മണ്ഡലം കമ്മറ്റി അംഗം ദിനേശൻ ഞെക്ലി എന്നിവർ സംസാരിച്ചു.
No comments:
Post a Comment