കാസര്‍കോട്: അച്ഛനും, അമ്മയും രണ്ട് കുട്ടികളുമടക്കം നാല് പേരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ദേലമ്പാടി പഞ്ചായത്തില്‍ പെടുന്ന അടൂര്‍ എടപ്പറമ്പ് പീകുഞ്ചെയില്‍ വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.[www.malabarflash.com]
പീകുഞ്ചെയില്‍ രാധാകൃഷ്ണന്‍(44), ഭാര്യ പ്രസീത(35), മക്കളായ കാശിനാഥന്‍(5), ശബരീനാഥന്‍(3) എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മെഷീന്‍ ഉപയോഗിച്ച് പുല്ലുവെട്ടുന്ന ജോലിയാണ് രാധാകൃഷ്ണന്. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പുതുതായി പണിത വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
വൈകുന്നേരം ആറു മണിവരേ വീട്ടില്‍ ഇവര്‍ ഉണ്ടായിരുന്നു. മുറ്റത്ത് കുട്ടികള്‍ കളിക്കുന്നതും അയല്‍വാസികള്‍ കണ്ടിരുന്നു.രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് ബന്ധുവെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കിടപ്പുമുറിയിലായിരുന്നു മൂന്ന് പേരുടേയും മൃതദേഹം. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
കാസര്‍കോട് ഡി വൈ എസ് പി സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment