ന്യൂഡൽഹി: അനുവാദം ചോദിക്കാതെ സെൽഫിയെടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ഗായകൻ കെ.ജെ. യേശുദാസ്. ന്യൂഡൽഹിയിൽ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്കു പുറപ്പെടുന്നതിനായി താമസിച്ച ഹോട്ടലിൽനിന്നു പുറപ്പെട്ടപ്പോഴാണ് ആരാധകൻ സെൽഫിക്കു ശ്രമിച്ചതും യേശുദാസ് ഫോണ്‍ പിടിച്ചുവാങ്ങിയതും.[www.malabarflash.com]
അനുവാദം ചോദിക്കാതെ സെൽഫിയെടുത്ത ആരാധകന്റെ ഫോണ്‍ ആദ്യം തട്ടിത്തെറിപ്പിച്ച യേശുദാസ്, പിന്നീട് തിരിഞ്ഞ് യുവാവിൽനിന്നു ഫോണ്‍ വാങ്ങി ആ ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് അദ്ദേഹം പുരസ്കാര വിതരണ ചടങ്ങിനായി പോയത്.

ഇതിനിടെ സെൽഫിയെടുത്ത യുവാവിന് ഉപദേശം നൽകാനും അദ്ദേഹം മറന്നില്ല. പിന്നാലെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകനോട് മിണ്ടരുതെന്ന് അദ്ദേഹം ആംഗ്യം കാണിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പുരസ്കാര വിതരണത്തിലെ രാഷ്ട്രപതിയുടെ വിവേചനത്തിൽ പ്രതിഷേധിച്ച് മലയാളത്തിൽനിന്നുള്ള സിനിമാ പ്രവർത്തകർ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഫഹദ് ഫാസിൽ, പാർവതി, ദിലീഷ് പോത്തൻ, സജീവ് പാഴൂർ തുടങ്ങി മലയാളത്തിലെ സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷം പേരും ചടങ്ങിൽ പങ്കെടുത്തില്ല. യേശുദാസ്, ജയരാജ്, നിഖിൽ എസ്. പ്രവീണ്‍ എന്നിവർ മാത്രമാണ് പുരസ്കാരം സ്വീകരിച്ചത്.

No comments:
Post a Comment