കൊച്ചി: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന സ്വര്‍ണ്ണക്കടയില്‍നിന്നു രണ്ടര പവന്റെ വള മോഷ്‌ടിച്ച സഹോദരിമാര്‍ പോലീസിന്റെ പിടിയിലായി.[www.malabarflash.com]
വടുതല മൂഴിക്കുളത്ത് വീട്ടില്‍ ബിയാട്രിസ്, പാലക്കാട് മാന്തോന്നി വീട്ടില്‍ റീന എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്.ഐ: ജോസഫ് സാജന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്.
തിങ്കഴാഴ്‌ച വൈകിട്ടാണ് എറണാകുളം ബ്രോഡ് വേയിലുള്ള സിറ്റി ജൂവലറിയില്‍ രണ്ട് സ്‌ത്രീകള്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി രണ്ടര പവന്റെ വള മോഷ്‌ടിച്ചത്.
ഇവര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 16 വളകളടങ്ങിയ ട്രേ കാണിച്ചു. വള പരിശോധിച്ച ശേഷം സ്‌ത്രീകള്‍ പുറത്തേക്കു പോയി. പിന്നീടാണ് ഒരു വള കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണം നടന്നെന്നു വ്യക്‌തമായി.
പ്രതികളിലൊരാള്‍ വളകളടങ്ങിയ ട്രേയുടെ മുകളിലേക്കു ചുരിദാറിന്റെ ഷാള്‍ ഇട്ട ശേഷം അതിന്റെ മറവില്‍ വളയെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ മേനക ഭാഗത്തുനിന്നു പിടികൂടിയത്.
No comments:
Post a Comment