Latest News

ഹർത്താൽ മറവിൽ താനൂരിലെ ബേക്കറി അക്രമിച്ച മുഖ്യപ്രതി അറസ്റ്റിൽ

താനൂർ: ഹർത്താൽ മറവിൽ താനൂരിലുണ്ടായ അക്രമസംഭവങ്ങളിലുൾപ്പെട്ട പ്രധാന പ്രതിയെ അറസ്​റ്റ്​ ചെയ്തു. ചാപ്പപ്പടി പാണാച്ചി​ന്റെ പുരക്കൽ അൻസാറാണ്​ (22) പിടിയിലായത്.[www.malabarflash.com]

കെ.ആർ ബേക്കറി തകർക്കൽ, കെ.എസ്​.ആർ.ടി.സി ബസ്​ തകർത്ത് ബാറ്ററി എടുക്കൽ, പടക്കക്കട തകർക്കൽ എന്നിവയിൽ ഇയാൾ പ്രതിയാണെന്ന്​ പോലീസ് പറഞ്ഞു.

പോലീസിനെ ആക്രമിച്ചതിനും കേസുണ്ട്​. ഇയാൾ ബേക്കറിയുടെ പൂട്ട് തകർക്കുന്ന ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. ഒളിവിൽ പോയ അൻസാറിനെ ചൊവ്വാഴ്ച ഉച്ചയോടെ കെ.ജി പടിയിലാണ് സി.ഐ അലവി, എസ്​.​ഐ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

ഏപ്രിൽ 16ന് നടന്ന ഹർത്താലി​ന്റെ മറവിൽ വ്യാപക അക്രമമാണ് താനൂരിൽ അരങ്ങേറിയത്. കഴിഞ്ഞവർഷം തീരദേശത്ത് നടന്ന അക്രമ സംഭവങ്ങളിലും അൻസാർ പ്രതിയാണെന്ന്​ പോലീസ് പറഞ്ഞു. പരപ്പനങ്ങാടി ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​​േ​​ട്രറ്റ്​ ​കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. 

ഇതോടെ മേഖലയിലെ അ​ക്രമങ്ങളിൽ അറസ്​റ്റിലായവരുടെ എണ്ണം 26 ആയി. കൂടുതൽ അറസ്​റ്റ്​ ഉണ്ടാവുമെന്ന്​ പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.