Latest News

കര്‍ണാടക; കോണ്‍ഗ്രസ് പിന്തുണയോടെ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും

ബെംഗളൂരു: വോട്ടെണ്ണലിന്റെ സസ്‌പെന്‍സിനൊടുവില്‍ നാടകീയ രാഷ്ട്രീയനീക്കവുമായി കോണ്‍ഗ്രസ്. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു.[www.malabarflash.com]

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ജനതാദള്‍ നേതാവ് ദേവഗൗഡയുമായി ചര്‍ച്ചകള്‍ നടത്തി. ഇതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ ദേഗൗഡയെ വിളിച്ചു. എച്ച്.ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.

ദോവഗൗഡ കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിച്ചതായും ഇരു പാര്‍ട്ടി നേതാക്കളും ഒരുമിച്ച് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

നിലവിലെ കണക്കുകള്‍ പ്രകാരം 79 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 103 സീറ്റില്‍ മുന്നിലാണ്. 38 സീറ്റുകളില്‍ ജെ ഡി എസും മുന്നേറുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.