Latest News

സോളാറിൽ ഉമ്മൻ ചാണ്ടിക്ക് ആശ്വാസം: സരിതയുടെ കത്ത് നീക്കാൻ ഉത്തരവ്

കൊച്ചി: സോളാർ കമ്മീഷന്‍റ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സോളാർ കമ്മീഷൻ റിപ്പോർട്ടും തുടർ നടപടികളും ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.[www.malabarflash.com]

അതേസമയം, റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു. സോളാർ കമ്മീഷനെ നിയമിച്ചത് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണെന്നും അതിനാൽ കമ്മീഷൻ റിപ്പോർട്ട് നിയമപരമല്ലെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ വാദം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.