കാഞ്ഞങ്ങാട്: ഗാര്‍ഹികപീഡനക്കേസില്‍ പ്രതിയായ അഭിഭാഷകന്‍ ഭാര്യക്കെതിരെ നവമാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തുന്നത് കോടതി തടഞ്ഞു.[www.malabarflash.com]
കൂത്തുപറമ്പ് കോടതിയിലെ അഭിഭാഷകന്‍ മിതോഷ് രാംദാസിനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) വിലക്കേര്‍പ്പെടുത്തിയത്.
മിതോഷ് രാംദാസുമായി അകന്ന് നീലേശ്വരം പേരോലിലെ സ്വന്തം വീട്ടില്‍ കഴിയുന്ന ഭാര്യ കെ.എം സുജിത നല്‍കിയ പരാതിയിലാണ് കോടതി നടപടി. ഗാര്‍ഹികപീഡനക്കേസില്‍ സുജിതയുടെ കുട്ടിക്ക് മൂവായിരം രൂപ ചെലവിന് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇത് പാലിക്കാന്‍ തയ്യാറാകാത്ത അഭിഭാഷകന്‍ സുജിതയെ അപമാനിക്കുന്ന സന്ദേശങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
No comments:
Post a Comment