Latest News

ഇബ്രാഹിം ചെര്‍ക്കളയുടെ 'മനുഷ്യ വിലാപങ്ങള്‍' പ്രകാശനം ചെയ്തു

കാസര്‍കോട്: നോവലിസ്റ്റും കഥാകൃത്തുമായ ഇബ്രാഹിം ചെര്‍ക്കളയുടെ 'മനുഷ്യ വിലാപങ്ങള്‍' എന്ന പുതിയ നോവല്‍ പ്രകാശനം ചെയ്തു. [www.malabarflash.com]

കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച 'പരസ്പരം' ബഹു ഭാഷാ സംഗമത്തില്‍ വെച്ച് ഡോ. എ. എം. ശ്രീധരന്‍, കവി സി.എം. വിനയചന്ദ്രന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

വിനോദ്കുമാര്‍ പെരുമ്പള പുസ്തകം പരിചയം നടത്തി. പി.വി.കെ പനയാല്‍, എസ്. നാരായണ ഭട്ട്, രാധാകൃഷ്ണന്‍ ഉളിയത്തട്ക്ക, പി.കെ. അഹ്മദ് ഹുസൈന്‍, രാഘവന്‍ ബെള്ളിപ്പാടി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.