Latest News

സണ്‍റൈസേഴ്‌സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി

മും​ബൈ: തൊ​ട്ടാ​ൽ ക​രി​ഞ്ഞു​പോ​കു​ന്ന ഹൈ​വോ​ൾ​ട്ടാ​യി​രു​ന്നു ഷെ​യ്ൻ വാ​ട്സ​ൺ. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ സൂ​പ്പ​ർ ബൗ​ള​ർ​മാ​രെ​ല്ലാം ആ ​ബാ​റ്റി​ന്‍റെ ഷോ​ക്കി​ൽ ക​രി​ഞ്ഞു​ണ​ങ്ങി. ഓ​സ്ട്രേ​ലി​യ​ൻ വെ​റ്റ​റ​ന്‍റെ സൂ​പ്പ​ർ സെ​ഞ്ചു​റി​യി​ൽ സ​ൺ​റൈ​സേ​ഴ്സി​നെ കീ​ഴ​ട​ക്കി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മൂ​ന്നാം ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി.[www.malabarflash.com] 

വാ​ട്സ​ൺ (117) പു​റ​ത്താ​കാ​തെ നേ​ടി​യ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ന്‍റെ 178 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒ​മ്പ​തു പ​ന്തു​ക​ൾ ശേ​ഷി​ക്കെ ചെ​ന്നൈ മ​റി​ക​ട​ന്നു. വി​ജ​യ​വ​ഴി​യി​ൽ ചെ​ന്നൈ​യ്ക്കു ഡു​പ്ല​സി​യെ​യും (10) സു​രേ​ഷ് റെ​യ്ന​യെ​യും (32) മാ​ത്ര​മാ​ണ് ന​ഷ്ട​മാ​യ​ത്. ആ​ദ്യ ഓ​വ​ർ മെ​യ്ഡ​ൻ എ​റി​ഞ്ഞ് ഭു​വ​നേ​ശ്വ​ർ കു​മാ​ർ സ​ൺ​റൈ​സേ​ഴ്സി​ന്‍റെ ബൗ​ളിം​ഗ് ക​രു​ത്ത് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും മെ​ല്ലെ മെ​ല്ലെ ചാ​ർ​ജാ​യി ഹൈ ​വോ​ൾ​ട്ടാ​യി മാ​റി​യ വാ​ട്സ​ണി​നു മ​റു​ത​ന്ത്രം മെ​ന​യാ​ൻ വി​ല്യം​സ​ണി​നു ക​ഴി​ഞ്ഞി​ല്ല. 57 പ​ന്തി​ൽ 11 ഫോ​റും എ​ട്ടു സി​ക്സ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു വാ​ട്സ​ണി​ന്‍റെ ഇ​ന്നിം​ഗ്സ്.

ചെ​ന്നൈ​യു​ടെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പെ​ട്ടെ​ന്ന് പൊ​ളി​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദി​നു സാ​ധി​ച്ചെ​ങ്കി​ലും റെ​യ്ന​യും വാ​ട്സ​ണും ചേ​ർ​ന്നു​ള്ള കൂ​ട്ടു​കെ​ട്ടാ​ണ് ക​ളി മാ​റ്റി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 117 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സൃ​ഷ്ടി​ച്ച​ത്. ഇ​തി​ൽ 32 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു റെ​യ്ന​യു​ടെ സം​ഭാ​വ​ന. റെ​യ്ന പു​റ​ത്താ​യ ശേ​ഷം അ​മ്പാ​ട്ടി റാ​യു​ഡു​വി​നെ (പു​റ​ത്താ​കാ​തെ 16) കൂ​ട്ടു​പി​ടി​ച്ച് വാ​ട്സ​ൺ കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ച്ചു.

ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണി​ന്‍റെ​യും (47) യൂ​സ​ഫ് പ​ത്താ​ന്‍റെ​യും (45) മി​ക​ച്ച ബാ​റ്റിം​ഗ് ആ​ണ് ഹൈ​ദ​ര​ബാ​ദി​നു ഭേ​ദ​പ്പെ​ട്ട സ്കോ​ർ ന​ൽ​കി​യ​ത്. തു​ട​ക്ക​ത്തി​ലെ ഓ​പ്പ​ണ​ർ ഗോ​സ്വാ​മി​യെ (5) ന​ഷ്ട​മാ​യ ഹൈ​ദ​ര​ബാ​ദി​നെ ക്യാ​പ്റ്റ​ൻ വി​ല്യം​സ​ണും ശി​ഖ​ർ ധ​വാ​നും (26) മെ​ല്ലെ മൂ​ന്നോ​ട്ടു ന​യി​ച്ചു. ധ​വാ​നു പി​ന്നാ​ലെ വി​ല്യം​സ​ണും പു​റ​ത്താ​യ​തോ​ടെ പ​ത്താ​നും ഷ​ക്കി​ബ് അ​ൽ ഹ​സ​നും (23) ബ്രാ​ത്‌​വെ​യ്റ​റു​മാ​ണ് (21) ര​ക്ഷ​ക​രാ​യ​ത്.

ര​ണ്ടു വ​ർ​ഷ​ത്തെ വി​ല​ക്കി​നു ശേ​ഷ​മു​ള്ള ആ​ദ്യ സീ​സ​ണി​ൽ ത​ന്നെ കി​രീ​ടം നേ​ടാ​ൻ ഇ​തോ​ടെ ചെ​ന്നൈ​യ്ക്കാ​യി. ഈ ​സീ​സ​ണി​ൽ മൂ​ന്നു ത​വ​ണ ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​പ്പോ​ഴും സ​ൺ​റൈ​സേ​ഴ്സി​നു തോ​ൽ​വി​യാ​യി​രു​ന്നു വി​ധി. ഫൈ​ന​ലി​ലും അ​താ​വ​ർ​ത്തി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.