ജറൂസലം: ലോകമനസ്സാക്ഷിയെ ഞെട്ടിച്ച് ഫലസ്തീനിൽ വീണ്ടും ഇസ്രായേലിന്റെ നരനായാട്ട്. യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെടുകയും 2000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[www.malabarflash.com]
മരിച്ചവരിൽ കുട്ടികളുമുണ്ട്. ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഇസ്രായേൽ സൈന്യം കനത്ത വ്യോമാക്രമണവും വെടിവെപ്പും നടത്തുകയായിരുന്നു.
12 ഇടങ്ങളിലായി നടന്ന പ്രതിഷേധ സമരത്തിൽ 35,000ത്തോളം ഫലസ്തീനികൾ പങ്കെടുത്തു. എംബസി ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു ഫലസ്തീനികളുടെ പ്രതിഷേധം. എംബസിയിലേക്കുള്ള റോഡുകൾ അടച്ചതിനാൽ പ്രക്ഷോഭകർക്ക് ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിക്കാനായില്ല. എംബസി ഉദ്ഘാടനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഇസ്രായേൽ ഒരുക്കിയത്. 1000 പോലീസുകാരെ മേഖലയിൽ അധികമായി വിന്യസിച്ചിരുന്നു.
1948ൽ സ്വന്തംനാട്ടിൽനിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെട്ട ഫലസ്തീനികളുടെ തിരിച്ചുവരവിനായി മാർച്ച് 30 മുതൽ ഫലസ്തീനികൾ പ്രക്ഷോഭത്തിലാണ്. ഇതിനെതിരെ ഇസ്രായേൽ പലവട്ടം ആക്രമണം നടത്തിയതിൽ 90ഒാളം ഫലസ്തീനികൾ കൊല്ലപ്പെടുകയും 10,000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിനിടെ എംബസി മാറ്റം ഉണ്ടായതോടെ തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഡിസംബറിലാണ് ഫലസ്തീൻ സമാധാനശ്രമങ്ങൾക്ക് തുരങ്കംവെച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എംബസി മാറ്റുമെന്ന് പ്രഖ്യാപിച്ചത്. ഒപ്പം, ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു.
No comments:
Post a Comment