Latest News

  

അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു സേട്ടു സാഹിബ്- എം. എം. മണി

കാഞ്ഞങ്ങാട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ് അസാധാരണമായ വ്യക്തിത്വത്തിന് ഉടമ ആയിരുന്നെന്ന് മന്ത്രി എം. എം. മണി. കാഞ്ഞങ്ങാട്ട് ഐ. എന്‍. എല്‍ നടത്തിയ സേട്ടു സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

ഇന്ത്യയിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടും മതന്യൂനപക്ഷ താല്പര്യങ്ങളും ഒന്നായതിനാലാണ് ഐഎന്‍എലും, എല്‍ഡിഎഫും ഐക്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ബില്‍ടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു. മദ്രാസ് ഐഐടിയില്‍ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ശാമിലിന് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞി കളനാട് ഉപാഹരം നല്‍കി അനുമോദിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എ.വി. രാമകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ, കൗണ്‍സിലര്‍ എ.ഡി. ലത, റിയാസ് അമലടുക്കം, മുഹമ്മദ് അസ്ലം, ടി.ഹംസ മാസ്റ്റര്‍, ഇസ്മായില്‍ പടന്നക്കാട്, ഐ.എം.സി.സി നേതാക്കളായ ശരീഫ് കൊളവയല്‍, ജലീല്‍ പടന്നക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ഷഫീക് കൊവ്വല്‍പ്പള്ളി സ്വാഗതവും, ഗഫൂര്‍ ബാവ നന്ദിയും പറഞ്ഞു .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.