കാസര്‍കോട്: ഈ വാകമരച്ചോട്ടില്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച 'കലാപം' ദ്വിദിന സാഹിത്യ ക്യാമ്പ് കാസര്‍കോട് മുന്‍സിപ്പള്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രശസ്ത തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റ് അധ്യാപകനും കേരള സംഗീത-നാടക അക്കാദമി പുരസ്‌കാര ജേതാവുമായ ഡോ. സാം കുട്ടി പട്ടംകരി ഉദ്ഘാടനം ചെയ്യ്തു. ജിതിന്‍ കുണ്ടംകുഴി അദ്ധ്യക്ഷത വഹിച്ചു.[www.malabarflash.com]
രണ്ട് ദിവസങ്ങളിലായ് നടന്ന ക്യാമ്പില്‍ ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമായി നൂറോളം പേര്‍ പങ്കെടുത്തു. വിവിധ സെഷനുകളില്‍ പൊളിറ്റിക്‌സ് ഓഫ് ജെന്‍ഡര്‍ എന്ന വിഷയത്തില്‍ ശീതള്‍ ശ്യാമും, വര്‍ത്തമാനത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ റഫീഖ് ഇബ്രാഹിമും, കലാപകാലത്തെ സിനിമ എന്ന വിഷയത്തില്‍ ജിനേഷ് കുമാര്‍ എരമയും ക്‌ളാസുകള്‍ കൈകാര്യം ചെയ്തു.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന കവിയരങ്ങില്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, വിനോദ് പെരുമ്പള, രാഘവന്‍ വെള്ളിപാടിയും, ചര്‍ച്ച വേദിയില്‍ അഡ്വ. സി രാമചന്ദ്രന്‍, ഇ പത്മാവതി, അംബുജാക്ഷന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാമ്പില്‍ ബി സി പ്രകാശ്, ടി എം എ കരീം, മുഹമ്മദ് ഹനീഫ, ശിവപ്രസാദ്, അനില്‍ ചെന്നിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു
ക്യാമ്പിനിടെ പ്രതിനിധികള്‍ രചിച്ച കാപ്‌സ്യുള്‍ കഥാ-കവിത മാഗസിന്‍ അവിയല്‍ പ്രകാശനം ചെയ്തു. പ്രജിത്ത് ഉലൂജി സ്വാഗതം പറഞ്ഞു.

No comments:
Post a Comment