കോഴിക്കോട്: ഭീതിയും ആശങ്കയും പരത്തി നിപ വൈറസ് പിതാവ് മൂസയെ യും തട്ടിയെടുത്തതോടെ മുത്തലിബിന് ഇനി ആകെയുള്ളത് ഉമ്മ സൈനബ മാത്രം. ഉപ്പയെയും സഹോദരങ്ങളെയും നിപ വൈറസ് മരണത്തിലേക്ക് തട്ടിയെടുത്തതിനാൽ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ വീട്ടിൽ മുത്തലിബും ഉമ്മ സൈനബയും തനിച്ചായി.[www.malabarflash.com]
നിപ വൈറസിന്റെ പിടിയിൽകുടുങ്ങി ആദ്യം മരണത്തിന് കീഴടങ്ങിയത് സഹോ ദരൻ സാബിത്താണ്. ഇൗ മാസം അഞ്ചിന് മെഡിക്കൽ കോളജിലായിരുന്നു സാബിത്തിന്റെ വിയോഗം. ദിവസങ്ങൾക്കകം മറ്റൊരു സഹോദരൻ സ്വാലിഹും നിപ വൈറൽ പനി ബാധിച്ച് കിടപ്പിലായി.
വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും സ്വാലിഹും മരണത്തിന് കീഴടങ്ങി. ഇൗ മാസം 18ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് സ്വാലിഹ് മരിച്ചത്. ഇതേ രോഗം ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മൂസ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി വ്യാഴാഴ്ചയാണ് വിടചൊല്ലിയത്. മുത്തലിബിന്റെ മറ്റൊരു സഹോദരൻ മുഹമ്മദ് സലീമിന്റെ ജീവൻ നാലുവർഷം മുമ്പ് വാഹനാപകടം തട്ടിയെടുത്തിരുന്നു.
ഇതോടെ ഉപ്പയും മുന്ന് സഹോദരങ്ങളുമാണ് മുത്തലിബിന് നഷ്ടപ്പെട്ടത്. ഉപ്പയെ കണ്ടേ പറ്റൂ എന്ന മുത്തലിബിന്റെ വാശിക്കുമുന്നിൽ ഒരുനോക്കു കാണാൻ അനുവാദം നൽകുകയായിരുന്നു.
കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ പിതാവ് മൂസയുടെ ഭൗതിക ശരീരം ഖബറിലേക്ക് വെക്കുന്നത് നിറകണ്ണുകളോടെയാണ് മുത്തലിബ് നോക്കിനിന്നത്. ‘‘എല്ലാം പടച്ചതമ്പുരാന്റെ പരീക്ഷണം’’ എന്നു മാത്രമായിരുന്നു പേരാമ്പ്ര ജബലുന്നൂർ കോളജിലെ വിദ്യാർഥികൂടിയായ ഇൗ 19കാരന്റെ പ്രതികരണം.
ആരോഗ്യവകുപ്പിന്റെ കർശന നിർദേശമുള്ളതിനാൽ അടുത്ത ബന്ധുക്കളും മൂസയുടെ ഏറ്റവും പ്രിയപ്പെട്ടവരും മാത്രമാണ് ഖബറടക്കത്തിനെത്തിയത്.

No comments:
Post a Comment