തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച പിതാവിനു ജീവപര്യന്തം കഠിന തടവും അൻപതിനായിരം രൂപ പിഴയും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന തിരുവനന്തപുരം കോടതിയുടേതാണ് ഉത്തരവ്.[www.malabarflash.com]
പിഴ തുക പെണ്‍കുട്ടിക്ക് നൽകാനും ഉത്തരവിൽ പറയുന്നു. പ്രതി ജീവിതാവസാനം വരെ ജയിലിൽ കഴിയണമെന്ന് വിധി ന്യായത്തിൽ പ്രത്യേകം പറയുന്നു. ആദ്യമായാണു പോക്സോ കോടതി വിധിയിൽ ജീവിത അവസാനം വരെ പ്രതി ജയിലിൽ പ്രതി കഴിയണമെന്നു പരാമർശിക്കുന്നത്.
മകളെ ആറാം ക്ലാസിൽ പഠിക്കുന്പോൾ മുതൽ പീഡിപ്പിച്ചു തുടങ്ങി എന്നാണ് പോലീസ് കേസ്. അന്വേഷണം പൂർത്തിയാക്കി 2015 ഡിസംബറിലാണ് പാലോട് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. പലതവണ പ്രതി ജാമ്യ ഹർജി സമർപ്പിച്ചിരുന്നങ്കിലും കോടതി നിരസിച്ചിരുന്നു.

No comments:
Post a Comment