Latest News

കരയാൻപോലുമാകാതെ രണ്ടു കുടുംബങ്ങൾ

തലശ്ശേരി: രണ്ടു​ കുടുംബങ്ങളുടെ ആശ്രയവും പ്രതീക്ഷയുമായ യുവാക്കൾ ചേതനയറ്റ്​ വീട്ടുമുറ്റത്ത്​ കിടന്നപ്പോൾ കരയാൻപോലുമാകാതെ രണ്ടു​ കുടുംബങ്ങൾ.[www.malabarflash.com]

തിങ്കളാഴ്​ച രാത്രി പ്രിയപ്പെട്ടവരുടെ മരണവാർത്തയറിഞ്ഞതുമുതൽ കരഞ്ഞു തളർന്നിരുന്നു അവർ. പള്ളൂരിൽ കൊല്ലപ്പെട്ട സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബാബുവി​ന്റെയും ന്യൂ മാഹിയിൽ കൊല്ലപ്പെട്ട ആർ.എസ്​.എസ്​ പ്രവർത്തകൻ ഷമേജിന്റെയും രാഷ്​ട്രീയം രണ്ടാണെങ്കിലും കുടുംബത്തിന്റെ ദുഃഖവും വേദനയും ഒന്നായിരുന്നു. 

ബാബുവി​ന്റെ മക്കളായ അനാമികക്കും അനുപ്രിയക്കും അനുനന്ദിനും പ്രിയപ്പെട്ട അച്ഛനെ നഷ്​ടമായപ്പോൾ ഷമേജി​ന്റെ മകൻ അഭിനവിനും ഇല്ലാതായത്​ അച്ഛൻതന്നെ. രാഷ്​ട്രീയത്തിന്റെ പേരിൽ രണ്ടു​ കുടുംബത്തിനും ആശ്രയം നഷ്​ടമായപ്പോൾ അവരും നിരാശ്രയകുടുംബത്തിലേക്ക്​ കണ്ണിചേർക്കപ്പെട്ടു. 
മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോൾ കരളലിയിക്കുന്ന കാഴ്​ചകളായിരുന്നു​. ബാബുവിന്റെ ഭാര്യ അനിതയും ഷമേജി​ന്റെ ഭാര്യ ദീപയും ബന്ധുക്കളുടെ കരവലയത്തിലാണ്​ തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാൻ വീട്ടുമുറ്റത്തിറങ്ങിയത്​. കരഞ്ഞ്​ കണ്ണീർ വറ്റിയതായിരുന്നു അവരുടെ കണ്ണുകൾ. കൈപിടിച്ച്​ അച്ഛന്​ ഉമ്മനൽകു​േമ്പാൾ കുട്ടികൾക്ക്​ മുന്നിലെ കാഴ്​ചയുടെ ആഴം തിരിച്ചറിയാനാകുമായിരുന്നില്ല. 

ചുറ്റും കൂടിനിന്നവർക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു മൃതദേഹങ്ങൾ കിടത്തിയ ഒാരോ വീട്ടിലെയും കരളലിയിപ്പിക്കുന്ന കാഴ്​ചകൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.