മേല്‍പ്പറമ്പ: കട്ടക്കാലില്‍ കാര്‍ നിയന്ത്രണംവിട്ട് കള്‍വര്‍ട്ടിലിടിച്ച് നേവല്‍ ഉദ്യോഗസ്ഥന്‍ മരിച്ചു.സ്ത്രീയും കുട്ടിയും ഉള്‍പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]
ഏഴിമല നേവല്‍ അക്കാദമിയിലെ ഉദ്യോഗസ്ഥനും കൊല്‍ക്കത്ത സ്വദേശിയുമായ സോമു ദി ബുനിയ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊല്‍ക്കത്ത സ്വദേശികളായ സൂര്യകാന്ത് ബുനിയ (58), ജോളി ബയ്യ (35), ഇവരുടെ കുട്ടി രജന ബയ്യ (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകിട്ട് 3.15 മണിയോടെ മേല്‍പറമ്പ് കട്ടക്കാലില്‍ കെഎസ്ടിപി റോഡിലാണ് അപകടം. ഏഴിമലയിലെ നേവല്‍ ഓഫീസില്‍ നടന്ന ഒരു ചടങ്ങില്‍ സംബന്ധിച്ച് മടങ്ങുംവഴിയാണ് അപകടം.
No comments:
Post a Comment