ചെങ്ങന്നൂർ: യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാൻ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി 24ന് ചെങ്ങന്നൂരിലെത്തുമെന്ന് യുഡിഎഫ് തെരെഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.എൻ. വിശ്വനാഥൻ, ജനറൽ കണ്‍വീനർ എബി കുര്യാക്കോസ് എന്നിവർ അറിയിച്ചു.[www.malabarflash.com]
മാണിക്കൊപ്പം പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ്. കെ. മാണി എന്നിവരും എത്തുന്നുണ്ട്. ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന പൊതുയോഗത്തിൽ കെ.എം. മാണി പ്രസംഗിക്കും.
മാണിക്കൊപ്പം പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ്. കെ. മാണി എന്നിവരും എത്തുന്നുണ്ട്. ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന പൊതുയോഗത്തിൽ കെ.എം. മാണി പ്രസംഗിക്കും.
പിന്നീടുള്ള ദിവസങ്ങളിൽ കേരള കോണ്‍ഗ്രസ്-എമ്മിന്റെ നേതാക്കളും പ്രവർത്തകരും യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറിനായി രംഗത്തുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.
No comments:
Post a Comment