കോഴിക്കോട്: ചെങ്ങന്നൂരില്‍ യുഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കെ.എം.മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി.[www.malabarflash.com]
ഇപ്പോള്‍ യുഡിഎഫിനു പിന്തുണയാണു നല്കിയിരിക്കുന്നതെങ്കിലും കേരള കോണ്‍ഗ്രസ് ഉടന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ട്. നിലവിലെ ഭരണം വച്ചു നോക്കുമ്പോള്‍ ഇനി വരാനിരിക്കുന്നതു യുഡിഎഫിന്റെ നല്ല നാളുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള കോണ്‍ഗ്രസുമായി ഇനിയും ഒരുപാടു കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ട്. അതെല്ലാം യഥാസമയം നടക്കും. ചെങ്ങന്നൂരില്‍ യുഡിഎഫ് വിജയിക്കും. ബിജെപിയൊന്നും കേരളത്തില്‍ ഒരുഘടകമേ അല്ല. അവര്‍ക്ക് എത്ര വോട്ടു കിട്ടും എന്നു മാത്രം നോക്കിയാല്‍ മതി. ബിജെപിക്കു കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടുകളായിരിക്കും ഇത്തവണ ലഭിക്കുക.

പരസ്പരധാരണയും മുന്നൊരുക്കവും ഉണ്ടായാല്‍ ബിജെപിയെ തറപറ്റിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണു കര്‍ണാടക സംഭവവികാസങ്ങൾ. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണം രാജ്യത്തിന് ആവേശം പകരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
No comments:
Post a Comment