കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ തെറിച്ചുവീണ് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ഇരിട്ടി മണിക്കടവ് കോട്ടായിയിൽ റോയി-ജോയ്സി ദന്പതികളുടെ മകൻ റോജിഷ് റോയ് (21) ആണു മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കോയന്പത്തൂരിൽനിന്നും മംഗളൂരുവിലേക്കു പോകുന്ന ഇന്റർസിറ്റി എക്സ്പ്രസിൽ കയറുന്നതിനിടെ അബദ്ധത്തിൽ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീണ് കുടുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാസര്‍കോട് എൽബിഎസ് എൻജിനിയറിംഗ് കോളജിലെ രണ്ടാംവർഷ വിദ്യാർഥിയായ റോജിഷ് വീട്ടിലെത്തി കോളജിലേക്കു മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്.

No comments:
Post a Comment