കോഴിക്കോട്: ജ്വല്ലറി കുത്തിത്തുറന്ന് കൊടുവള്ളിയില്‍ 90 ലക്ഷം രൂപയുടെ വന്‍ കവര്‍ച്ച. ടൗണിൽ ഓപണ്‍ എയര്‍ സ്റ്റേജിന് സമീപം ദേശീയപാതയില്‍ വെളുത്തേടത്ത് ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ‘സില്‍സില’ ജ്വല്ലറിയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് കവർച്ച നടന്നതെന്നാണ് സംശയിക്കുന്നത്.[www.malabarflash.com]

ലോക്കറിൽ സൂക്ഷിച്ച മൂന്ന് കിലോഗ്രാം വീതം സ്വര്‍ണാഭരണങ്ങളും വെള്ളി ഉരുപ്പടികളും രണ്ടര ലക്ഷം രൂപയുമാണ് കവര്‍ന്നത്. നോമ്പായതിനാൽ വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ കടയടച്ച് പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കട തുറക്കാനെത്തിയവരാണ് മോഷണം നടന്നതായി അറിഞ്ഞത്.
കടയുടെ ഷട്ടർ തുറന്ന് ഗ്ലാസ് ഡോർ തുറക്കാൻ നോക്കിയപ്പോൾ ഉള്ളിൽനിന്നും ലോക് ചെയ്ത നിലയിലായിരുന്നു. പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയാണ് മോഷണം നടന്നത്. കടയുടെ പിൻവശത്തെ ചുമരിന്റെ കല്ല് ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ലോക്കർ പൊളിച്ചിരിക്കുന്നത്.
ജ്വല്ലറിയിലെ സി.സി.ടി.വി. സംവിധാനവും തകര്‍ത്തിട്ടുണ്ട്. ലോക്കർ തകർക്കാൻ ഉപയോഗിച്ച ഗ്യാസ്കട്ടറും കല്ല് ഇളക്കി മാറ്റാനുപയോഗിച്ച കമ്പിപ്പാരയും കടക്കുള്ളിൽ ഉപേക്ഷിച്ച നിലയിലാണ്. പയ്യോളിയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡ് രാവിലെ പതിനൊന്നോടെ പരിശോധന നടത്തി. നായ കടയുടെ പിൻവശത്തെ പൊന്തക്കാട്ടിലൂടെ ഓടി റോഡിലേക്ക് വന്നതല്ലാതെ തുമ്പൊന്നും കണ്ടെത്താനായില്ല.
വടകരയിൽനിന്നെത്തിയ ഇൻസ്പെക്ടർ പി. ശശികുമാർ, വിരലടയാള വിദഗ്ധൻ രഞ്ജിത്ത്, സർച്ചർ ജിജീഷ് പ്രസാദ് എന്നിവരടങ്ങുന്ന സംഘം തെളിവുകൾ ശേഖരിച്ചു. ടൗണിലെ കടകളിലെ സി.സി.ടി.വി.കളും പോലീസ് പരിശോധിച്ചു. കൊടുവള്ളി സി.ഐ. പി. ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment