കണ്ണൂർ: കണ്ണൂരിൽ വ്യാഴാഴ്ച സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ച. ജില്ലാ കളക്ടറാണ് ഇരു പാർട്ടിയെയും ചർച്ചയ്ക്കു വിളിച്ചത്. മാഹി ഇരട്ടക്കൊലപാതകങ്ങളെ തുടർന്നാണ് കളക്ടറുടെ സമാധാന നീക്കം.[www.malabarflash.com]
ഇരുപാര്‍ട്ടികളും യോഗത്തില്‍ സംബന്ധിക്കും. വൈകിട്ട് ആറുമുതൽ കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച.
ഇരുപാര്‍ട്ടികളും യോഗത്തില്‍ സംബന്ധിക്കും. വൈകിട്ട് ആറുമുതൽ കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച.
തിങ്കളാഴ്ച രാത്രിയാണ് പള്ളൂരില്‍ രണ്ടു കൊലപാതകങ്ങളും നടന്നത്. സിപിഎം നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു (47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്. ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.


No comments:
Post a Comment