Latest News

മകന്റെ കല്യാണ ഒരുക്കത്തിനിടയിൽ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

ഉദുമ: മകന്റെ കല്യാണ ഒരുക്കത്തിനിടയിൽ മാതാവ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഉദുമ പടിഞ്ഞാർ ബേവൂരി നൂമ്പിലിലെ എൻ.എ കൃഷ്ണന്റെ ഭാര്യ മീനാക്ഷി (60) യാണ് മരിച്ചത്.[www.malabarflash.com]

മകൻ സുധീഷിന്റെ വിവാഹം വ്യാഴാഴ്ച പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തിൽ നടക്കേണ്ടതായിരുന്നു. കല്യാണത്തിനുള്ള ഒരുക്കങ്ങൾ വീട്ടിൽ നടന്നുവരുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഉദുമ നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മറ്റുമക്കൾ: സുനിൽ (ഗൾഫ്) സുമിത, സുജിത, മരുമക്കൾ: ബാബു ചെമ്മട്ടംവയൽ, സുധാകരൻ തിരുവക്കോളി, രേഷ്മ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.