Latest News

മാങ്ങാട് കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനത്തിനിടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ പടക്കമെറിഞ്ഞതായി പരാതി

ഉദുമ: കര്‍ണാടകയില്‍ ബി എസ് യെദ്യൂരപ്പ രാജിവെച്ചതിന്റെ ഭാഗമായി കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനത്തിനിടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പടക്കമെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി.[www.malabarflash.com]

ശനിയാഴ്ച വൈകിട്ട് 5ന് മാങ്ങാടാണ് സംഭവം. പരിക്കേറ്റ ബ്രാഞ്ച് സെക്രട്ടറി സുധാകരനെ ഉദുമ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനമായി എത്തിയ കോണ്‍ഗ്രസുകാര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന സുധാകരനെ നേരെ പടക്കമെറിഞ്ഞതായി സിപിഎം നേതാക്കള്‍ ആരോപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.