തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ ആൻഡമാൻ തീരത്തെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിലെ സാഹചര്യങ്ങൾ കൂടി അനുകൂലമാകുകയാണെങ്കിൽ 29 ന് മുൻപു തന്നെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളതീരം തൊട്ടേക്കുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.[www.malabarflash.com]
കേരളത്തിൽ 29ന് കാലവർഷമെത്തുമെന്നു കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. സാധരണഗതിയിൽ ജൂണ്‍ ഒന്നിനാണ് കേരളത്തിൽ കാലവർഷമെത്തിച്ചേരേണ്ടത്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണു കാലവർഷം ജൂണ്‍ ഒന്നിനു കേരളത്തിലെത്തിയത്. കഴിഞ്ഞ വർഷം രണ്ടു ദിവസം നേരത്തെയുമെത്തി. പ്രഖ്യാപിച്ച തീയതിക്കു നാലു ദിവസം മുന്പോപിന്പോ ഉള്ള ദിവസങ്ങളിൽ കാലവർഷം എത്തിച്ചേരാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കാറുണ്ട്.
അവസാനലാപ്പിൽ തിമിർത്തു പെയ്യുന്ന വേനൽമഴ പിൻവാങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. അതിനു തൊട്ടുപിന്നാലെ തെക്കുപടിഞ്ഞാറൻ കാലവർഷവും ആരംഭിക്കുന്നതോടെ കേരളത്തിൽ വരാനിരിക്കുന്നത് പെരുമഴക്കാലം തന്നെയാകും.

അതേസമയം തിമിർത്തു പെയ്ത വേനൽ മഴ കണക്കു തികയ്ക്കുമെന്ന് വ്യക്തമാണ്. മാർച്ച് ഒന്നു മുതൽ മെയ് 31 വരെ നീളുന്ന വേനൽക്കാലത്ത് കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ കൂടുതൽ മഴ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. 379.9 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ കേരളത്തിനു കിട്ടേണ്ടത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 354.3 മില്ലീമീറ്റർ മഴയാണ് കിട്ടിയത്. ഇക്കുറി വ്യാഴാഴ്ച വരെ സംസ്ഥാനത്തു പെയ്തത് 361.1 മില്ലീമീറ്റർ മഴയാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലൊഴികെ എല്ലായിടത്തും ഇതിനോടകം തന്നെ മിച്ച മഴ കിട്ടിക്കഴിഞ്ഞു.
അതേസമയം, കേരളത്തിൽ വെള്ളിയാഴ്ച്ച മുതൽ 28 വരെ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും അതിശക്തമായ മഴയ്ക്കും വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

27നും 28നും സംസ്ഥാനത്താകെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. 26-ാം തീയതി രാവിലെ വരെ മധ്യ-പടിഞ്ഞാറൻ അറബിക്കടലിലും സമീപപ്രദേശങ്ങളിലും മത്സ്യബന്ധനത്തിനായി പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
No comments:
Post a Comment