പേരാമ്പ്ര: ഏറെക്കാലം ഒരുമിച്ചുജീവിച്ച പ്രിയ ഭർത്താവിനെ അവസാനമായി ഒരുനോക്കു കാണാനാവാതെ ഖബറടക്കിയതിന്റെ നോവിൽ വിലപിക്കുകയാണ് പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ സഹധർമിണി മറിയം.[www.malabarflash.com]
ആറ്റുനോറ്റുവളർത്തിയ രണ്ടു മക്കളുടെ ജീവൻ ദിവസങ്ങളുടെ വ്യത്യാസത്തിൽ പൊലിഞ്ഞതിന്റെ നൊമ്പരംപേറി നിൽക്കുമ്പോഴാണ് ഈ ഉമ്മയുടെ അവസാന പ്രതീക്ഷയും തകർത്തെറിഞ്ഞ് മൂസയുടെ മരണവാർത്തയും വന്നെത്തിയത്. ഇനിയിവർ ജീവിക്കുക ഇളയമകൻ മുത്തലിബിനു വേണ്ടിയായിരിക്കും. ആ ഉമ്മയും മകനും ഇനി പരസ്പരം തണലാവും.
ബേബി ആശുപത്രിയിൽ മരിച്ച് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അതിസുരക്ഷാ സംവിധാനങ്ങളോടെ മറവുചെയ്യേണ്ടിവന്നതിനാലാണ് മറിയത്തിന് മൂസയുടെ മൃതദേഹംപോലും കാണാനാവാതിരുന്നത്.
മറിയത്തിന്റെ മൂന്നാമത്തെ മകൻ സാലിം 2013ൽ പ്ലസ് ടു വിദ്യാർഥിയായിരിക്കെ ബൈക്കപകടത്തിൽ മരിച്ചതോടെയാണ് ഈ കുടുംബത്തെ ദുരന്തങ്ങൾ വേട്ടയാടാൻ തുടങ്ങുന്നത്. രണ്ടാമത്തെ മകൻ സാബിത്തും മൂത്ത മകൻ സ്വാലിഹും ഒരു വർഷത്തോളം വിദേശത്തായിരുന്നു. സാബിത്തിന് അൾസർ വന്നതോടെ രണ്ടു പേരും നാട്ടിലേക്ക് തിരിച്ചു. രണ്ടു മാസം മുമ്പ് സ്വാലിഹ് അമ്മാവന്റെ മകൾ ആത്തിഫയെ നിക്കാഹ് കഴിക്കുകയും ചെയ്തിരുന്നു.
പനിയെ തുടർന്ന് സാബിത്ത് കോഴിക്കോട്ടെ ആശുപത്രിയിൽ മേയ് അഞ്ചിനാണ് മരിക്കുന്നത്. വിദഗ്ധ പരിശോധനകൾ നടത്താത്തതുകൊണ്ട് മാരകമായ നിപ വൈറസാണ് മരണകാരണമെന്ന് കണ്ടെത്തിയതുമില്ല. തുടർന്ന് മേയ് 18ന് സ്വാലിഹ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചതോടെയാണ് രോഗത്തിന്റെ തീവ്രത പുറംലോകമറിയുന്നത്.ആറ്റുനോറ്റുവളർത്തിയ രണ്ടു മക്കളുടെ ജീവൻ ദിവസങ്ങളുടെ വ്യത്യാസത്തിൽ പൊലിഞ്ഞതിന്റെ നൊമ്പരംപേറി നിൽക്കുമ്പോഴാണ് ഈ ഉമ്മയുടെ അവസാന പ്രതീക്ഷയും തകർത്തെറിഞ്ഞ് മൂസയുടെ മരണവാർത്തയും വന്നെത്തിയത്. ഇനിയിവർ ജീവിക്കുക ഇളയമകൻ മുത്തലിബിനു വേണ്ടിയായിരിക്കും. ആ ഉമ്മയും മകനും ഇനി പരസ്പരം തണലാവും.
ബേബി ആശുപത്രിയിൽ മരിച്ച് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അതിസുരക്ഷാ സംവിധാനങ്ങളോടെ മറവുചെയ്യേണ്ടിവന്നതിനാലാണ് മറിയത്തിന് മൂസയുടെ മൃതദേഹംപോലും കാണാനാവാതിരുന്നത്.
മറിയത്തിന്റെ മൂന്നാമത്തെ മകൻ സാലിം 2013ൽ പ്ലസ് ടു വിദ്യാർഥിയായിരിക്കെ ബൈക്കപകടത്തിൽ മരിച്ചതോടെയാണ് ഈ കുടുംബത്തെ ദുരന്തങ്ങൾ വേട്ടയാടാൻ തുടങ്ങുന്നത്. രണ്ടാമത്തെ മകൻ സാബിത്തും മൂത്ത മകൻ സ്വാലിഹും ഒരു വർഷത്തോളം വിദേശത്തായിരുന്നു. സാബിത്തിന് അൾസർ വന്നതോടെ രണ്ടു പേരും നാട്ടിലേക്ക് തിരിച്ചു. രണ്ടു മാസം മുമ്പ് സ്വാലിഹ് അമ്മാവന്റെ മകൾ ആത്തിഫയെ നിക്കാഹ് കഴിക്കുകയും ചെയ്തിരുന്നു.
19ന് മൂസയുടെ സഹോദരപത്നി മറിയവും മരണത്തിന് കീഴടങ്ങി. മകനും സഹോദരപത്നിയുമെല്ലാം മരിച്ചതറിയാതെ അതിഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ കഴിഞ്ഞ മൂസ വ്യാഴാഴ്ച രാവിലെയോടെ മൂന്ന് മക്കളുടെയും അടുത്തേക്ക് യാത്രയായി.
മൂസയും മക്കളും ഇഷ്ടപ്പെട്ട് വാങ്ങിയ വീട്ടിലേക്ക് താമസം മാറുംമുമ്പേ മൂവരും യാത്രയായത് ഈ ഉമ്മയുടെയും മകന്റെ യും ദുഃഖം ഇരട്ടിപ്പിക്കുകയാണ്.
ആദ്യകാലത്ത് മൗലവിയായും പിന്നീട് പള്ളിയിലെ കലക്ഷൻ ഏജൻറുമായും പ്രവർത്തിച്ച മൂസ വളരെ പ്രയാസം സഹിച്ചാണ് നാലു മക്കളെ വളർത്തിയത്.
സ്വാലിഹ് മരിച്ചതു മുതൽ മൂസയും മരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം പ്രചരിച്ചിരുന്നത് ഈ കുടുംബത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചിരുന്നത്. സ്വാലിഹിന്റെ മരണശേഷം ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. അടിക്കടിയുണ്ടായ മരണങ്ങൾ സങ്കടക്കടലിലാക്കിയ ഈ ഉമ്മയെയും മകനെയും ആശ്വസിപ്പിക്കാൻ അധികമാരും എത്തിയിരുന്നില്ല. അയൽവാസികളിൽ പലരും വീടൊ ഴിഞ്ഞുപോവുകയും ചെയ്തിരുന്നു.
No comments:
Post a Comment