കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുമായി ചികിത്സയിലിരുന്ന രണ്ടുപേര്‍കൂടി മരിച്ചു. നാദാപുരം ചെക്യാട് ഉമ്മത്തൂര്‍ തട്ടാന്റവിടെ അശോകന്(52), കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടമ്പള്ളിമീത്തല് രാജന്(47) എന്നിവരാണു മരിച്ചത്. ഇതോടെ നിപ്പാ രോഗലക്ഷണങ്ങളുമായി മരിച്ചവരുടെ എണ്ണം എട്ടായി.[www.malabarflash.com]
ഈ മാസം നാലിനാണ് പനിബാധിച്ചതിനെത്തുടര്‍ന്ന് ചെക്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അശോകന് ചികിത്സ തേടിയത്. 17ന് പനി മൂര്‍ച്ഛിച്ചതോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിപ്പാ വൈറസ് ബാധയാണെന്ന സംശയത്തെത്തുടര്‍ന്ന് പ്രത്യേക പരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. രക്തസാമ്പിളുൾ മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലേക്കും പൂന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും അയച്ചിരുന്നു.
പരിശോധനാഫലം വരുന്നതിനു മുന്‍പ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. അശോകന്റെ കൂടെയുള്ളവരും പരിചരിച്ചവരും നിരീക്ഷണത്തിലാണ്. പാറക്കടവ് ടൗണിലെ പിക് അപ്പ് വാന്‍ ഡ്രൈവറാണ് അശോകന്. ഭാര്യ: അനിത. മക്കൾ: അഖില്‍ (ഇന്ത്യന്‍ ആര്‍മി), അശ്വതി, ആദിത്യ (വിദ്യാര്‍ഥികൾ). ഐവർമഠം ടീം അശോകന്റെ മൃതദേഹം വൈദ്യുത ചൂളയിൽ സംസ്കരിച്ചു.
രാജന് ഒരാഴ്ച മുമ്പ് കൂരാച്ചുണ്ട് സിഎച്ച്സിയിലും 18ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും 19ന് മെഡിക്കല്‍ കോളജിലും ചികിത്സ തേടി.ചൊവ്വാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. മൃതദേഹം കോഴിക്കോട് മാവൂര്‍റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മയുടെ ബന്ധുവിനു രാജന് സഹായത്തിനു നിന്നിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ പനിപിടിപ്പെട്ടുവെന്നാണ് അറിയുന്നത്. അമ്മ നാരായണി. ഭാര്യ സിന്ധു, മക്കൾ: സാന്ദ്ര, സ്വാതി.
ഇതുവരെ 12 പേര്‍ക്കു നിപ്പാ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ ഡോ. ജി. അരുണ്‍കുമാര്‍ പറഞ്ഞു. ഇതില്‍ 10 പേര് മരിച്ചു.

മരിച്ച നഴ്സ് ലിനിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ പറഞ്ഞു. നിപ്പാ വൈറസ് ലക്ഷണത്തെത്തുടര്‍ന്ന് 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.
ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. പി. രവീന്ദ്രൻ, ഡോ. നവീന്‍ ഗുപ്ത, ഡോ. അഷുദോഷ്, ഡോ. ഭട്ടാചാര്യ, ഡോ. രമ സഹായ് എന്നിവരടങ്ങുന്ന കേന്ദ്രസംഘം മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചു.

No comments:
Post a Comment