നീലേശ്വരം: ജില്ലയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മാതൃഭൂമി നീലേശ്വരം ലേഖകനുമായ കെ ബാലചന്ദ്രന്‍ നീലേശ്വരം (58) നിര്യാതനായി.[www.malabarflash.com]
അസുഖത്തെ തുടര്‍ന്ന് തലശേരി ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയവെ ശനിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. ചിത്താരി ജമാഅത്ത് സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. കാല്‍നൂറ്റാണ്ടായി മാതൃഭൂമി നീലേശ്വരം ലേഖകനായി പ്രവര്‍ത്തിക്കുകയായിരുന്നു.
മടിക്കൈ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എ വി ഗീതയാണ് ഭാര്യ.
മക്കള്‍: അഖില്‍ കെ ബാലചന്ദ്രന്‍ (ടൈംസ് ഓഫ് ഇന്ത്യ), അതുല്‍ ബാലചന്ദ്രന്‍ (തൃശ്ശൂര്‍ സൗഹൃദ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി).
സഹോദരങ്ങള്‍; നാരായണന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍), കൃഷ്ണന്‍ (റിട്ട. ഇന്ത്യന്‍ നേവി), ഡോ. കെ ശശിധരന്‍ (റിട്ട. പ്രൊഫ കോഴിക്കോട് മെഡിക്കല്‍ കോളേജ്), കെ യശോദ (കരിവെള്ളുര്‍), കെ ലീല (പയ്യന്നൂര്‍).
No comments:
Post a Comment