Latest News

ചെറുപുഴയിൽ ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് രണ്ട്​ യുവാക്കൾ​ മരിച്ചു

ചെറുപുഴ: പാടിയോട്ടുചാല്‍ മച്ചിയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ​ മരിച്ചു. കരിയക്കരയിലെ അഴകത്ത്​ ചാക്കോയുടെ മകന്‍ ടോണി(18), ചെറുപുഴ കാക്കേഞ്ചാലിലെ കേഴപ്ലാക്കല്‍ സജിയുടെ മകന്‍ അഭിഷേക് (18) എന്നിവരാണ് മരിച്ചത്​.[www.malabarflash.com] 

ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. പാടിയോട്ടുചാലില്‍ നിന്നും ചെറുപുഴ ഭാഗത്തേയ്​ക്ക്​ വരികയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്നും വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു​.

മച്ചിയില്‍ ജുമാ മസ്​ജിദിനു മുന്നിലായിരുന്ന അപകടം. ബൈക്കിന് പിന്‍ഭാഗത്തുകൂടി ലോറിയുടെ ടയര്‍ കയറിയിറങ്ങുകയാായിരുന്നു. ടോണി സംഭവ സ്ഥലത്തും അഭിഷേക് മംഗലാപുരത്തേക്ക് കൊണ്ടു പോകും വഴിയുമാണ് മരണപ്പെട്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.