കോട്ടയം: കണക്കുപരീക്ഷയിൽ ചോദ്യപേപ്പർ മാറിക്കിട്ടിയെന്ന് പരാതിപ്പെട്ട ആമിയ സലീമിന്റെ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷഫലം തടഞ്ഞുവെച്ചു. ചൊവ്വാഴ്ച ഫലം പ്രസിദ്ധീകരിച്ചെങ്കിലും ആമിയയുടെ ഫലം തടഞ്ഞുവെച്ചെന്ന സന്ദേശമാണ് ലഭിച്ചത്.[www.malabarflash.com]
കണക്കുപരീക്ഷയിൽ 2016ലെ ചോദ്യപേപ്പർ ലഭിച്ചെന്നായിരുന്നു ആമിയ സി.ബി.എസ്.ഇക്ക് പരാതി നൽകിയത്. സ്കൂൾ മുഖേന സി.ബി.എസ്.ഇ റീജനൽ അധികൃതർക്ക് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് ഇവർ ഹൈകോടതിയെ സമീപിച്ചു. ഇതേതുടർന്ന് വിദ്യാർഥിനിക്ക് പുനഃപരീക്ഷ നടത്താമെന്ന് ഹൈകോടതി നിർദേശിച്ചു.

ഇതിനെതിരെ രംഗത്തെത്തിയ സി.ബി.എസ്.ഇ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു.
No comments:
Post a Comment