കാസര്‍കോട്: പളളപ്പാടി മുഹിയുദ്ധീന്‍ ജുമാ അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലഹി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ (ന.മ ) മഖാം ഉറൂസ് തുടങ്ങി.[www.malabarflash.com]
മഖാം സിയാറത്തിന് പി.എം മൊയ്തു മുസ്ലിയാര്‍ നേതൃത്വം നല്‍കി. അബദുല്ല ബാണകണ്ടം പതാക ഉയര്‍ത്തി.
രാത്രി 8:30 ന് സയ്യിദ് കെ.എസ് ആറ്റക്കായ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ (ഖാസി.പളളപ്പാടി ) അധ്യക്ഷത വഹിക്കും. അബ്ദുല്ല മദനി പ്രഭാഷണം നടത്തും.
ഒമ്പതിന് രാത്രി 8:30 ന് അബ്ദുല്‍ റഹ്മാന്‍ സഅദി നൂബം പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും, ഉസ്താദ് ഖാസിം ദാരിമി പ്രഭാഷണം നടത്തും. 10 ന് മഗരിബ് നിസ്‌ക്കാരാനന്തരം മൗലീദ് മജ്ലിസിന് ആദം സഖാഫി പളളപ്പാടി നേതൃത്വം നല്‍കും, 8:30 ന് മാഹിന്‍ റഹ് മാനി അശ്ശമിലി പ്രഭാഷണം നടത്തും, സയ്യിദ് കെ.എസ് അഹമ്മദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അന്നദാനത്തോടെ സമാപിക്കും.
No comments:
Post a Comment