Latest News

കിണററില്‍ വീണ് മരിച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ പോസ്റ്റുമോര്‍ട്ടം പരിയാരത്ത്

ഉദുമ: കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കവേ കിണറ്റില്‍ വീണ് മരിച്ച മാങ്ങാട് ആര്യടുക്കം കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രജിത്ത്(കുട്ടാപ്പി- 28) യുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം. ശനിയാഴ്ച ഉച്ചയോടെ മാങ്ങാട് ആരാടുക്കത്തെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.[www.malabarflash.com]

സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ 2013 സെപ്തംബര്‍ 16 തിരുവോണ ദിവസം കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രജിത്ത്. ഈ കേസില്‍ വിചാരണ പൂര്‍ത്തിയായി വിധി വരാനിരിക്കെയാണ് പ്രജിത്തിന്റെ മരണം
വെളളിയാഴ്ച ഉച്ചയോടെ മാങ്ങാട് ആര്യടുക്കം കോളനിയിലെ കിണററില്‍ വീണ കോഴിയെ എടുക്കാന്‍ ഇറങ്ങിയതായിരുന്നു. ഏറെ പണിപ്പെട്ട് കോഴിയെ പിടികൂടി കയറുന്നതിനിടയില്‍ 40 അടിയോളം താഴ്ചയുളള കിണറിലേക്ക് വീണ പ്രജിത്തിനെ കാസര്‍കോട് നിന്നുമെത്തിയ അഗ്നിശമനസേന പുറത്തെടുത്ത് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപേകുംവഴിയാണ് മരണപ്പെട്ടത്.
മരണ വിവരമറിഞ്ഞ് കെ. സുധാകരന്‍ അടക്കമുളള കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു.
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.


മാങ്ങാട് ബാലകൃഷ്ണൻ വധകേസിലെ ഒന്നാം പ്രതി കിണറ്റിൽ വീണു മരിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.