ഉദുമ: പാറ ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കുണ്ടുകുളം പാറയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ ഒന്നാം നിലയിൽ ഗൾഫ് കമ്മിറ്റി നിർമ്മിച്ച മീറ്റിംങ്ങ് മെയ് 13ന് മൂന്നു മണിക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.[www.malabarflash.com]
തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ബി.രത്നാകരൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സ്നേഹ പലിയേരി, സന്തോഷ് ട്രോഫി താരം കെ.പി.രാഹുൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.

വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി സമ്മാനം വിതരണം ചെയ്യും. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ ക്ലബ്ബ് മെമ്പർമാരുടെ മക്കൾക്കുള്ള ഉപഹാരം മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര ബാലകൃഷ്ണൻ, പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.ലക്ഷ്മി എന്നിവർ പ്രസംഗിക്കും.
രാത്രി ഒമ്പത് മണിക്ക് ബാബു പിലിക്കോടിന്റെ സംവിധാനത്തിൽ ക്ലബ്ബ് പരിസരത്തെ നൂറിൽ പരം കലാപ്രതിഭകളോടൊപ്പം സിനിമ സീരിയൽ താരങ്ങൾ അണിനിരക്കുന്ന അമൃതവർഷിണി എന്ന നോൺ സ്റ്റോപ്പ് ലൈറ്റ് ഇഫക്ടറ്റ് നൃത്ത വിസ്മയം അരങ്ങേറും.
ക്ലബ്ബിന്റെ ഇരുപത്തി അഞ്ച് വർഷത്തെ പ്രവർത്തന പദത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
1999ൽ ആരംഭിച്ച മരണാനന്തര സഹായ നിധിയിലൂടെ 66 കുടുംബങ്ങൾക്ക് സഹായം നൽകി.
വിഷ മുക്ത പച്ചക്കറികൾ എന്ന ലക്ഷ്യത്തോടെ വനിതാ ക്ലബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എന്റെ അടുക്കളത്തോട്ടം ഉടനെ ആരംഭിക്കും.
സിൽവർ ജൂബിലിയുടെ ഭാഗമായി ക്ലബ്ബ് പരിസരത്തെ മുഴുവൻ അമ്മമാരെയും ഗൾഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'അമ്മമാർ നാടിന്റെ ഐശ്വര്യം ' എന്ന പേരിൽ ആദരിച്ച് കിറ്റുകൾ വിതരണം നടത്തി.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ബി.രത്നാകരൻ, ജനറൽ കൺവീനർ കെ.വി. പുരുഷോത്തമൻ , ഗൾഫ് കമ്മിറ്റി ട്രഷറർ കെ. മുരളീധരൻ, ക്ലബ്ബ് പ്രസിഡണ്ട് കെ. ജിതേഷ്, വൈസ് ചെയർമാൻ രവി കുണ്ടടുക്കം, വി. കിരൺ സംബന്ധിച്ചു.

No comments:
Post a Comment