Latest News

റേഡിയോ ജോക്കി വധം: പ്രതികൾക്ക് പണം കൈമാറിയ യുവതി അറസ്റ്റിൽ

കിളിമാനൂർ : റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു യുവതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വർക്കല അയിരൂർ കിഴക്കേപുറം സ്വദേശിയായ ഷിജിന ഷിഹാബാണ് (34) അറസ്റ്റിലായത്.[www.malabarflash.com]

എറണാകുളം തേവരെയുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർ എറണാകുളം കപ്പലണ്ടി മുക്ക് ദാറുൽ സലാം റോഡിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. 

ഖത്തറിലുള്ള ഒന്നാം പ്രതി സത്താറിന്റെ നിർദ്ദേശാനുസരണം കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവരുടെ അക്കൗണ്ടിലേക്ക് പല പ്രാവശ്യമായി പണം അയച്ചത് ഷിജിനയായിരുന്നു. സത്താറുമായി ഷിജിന നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും പോലീസ് പറഞ്ഞു. ഷിജിനയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാർച്ച് 27ന് പുലർച്ചെ രണ്ടിനാണ് റേഡിയോ ജോക്കി രാജേഷിനെ (35) മടവൂരിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആഴ്ചകൾക്കുള്ളിൽ തന്നെ ഒന്നാം പ്രതിയൊഴികെ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി സത്താർ ഖത്തറിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.