Latest News

  

അതിക്രമത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു

മലപ്പുറം: ജില്ലാ കാര്യാലയത്തിനു നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ പ്രസ് ക്ലബിനകത്തു കയറി മര്‍ദിച്ചു. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദിനാണു മര്‍ദനമേറ്റത്.[www.malabarflash.com]

ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തി. പ്രതിഷേധ പ്രകടനത്തിനരികിലൂടെ പോയ ബൈക്കുകള്‍ പ്രവര്‍ത്തകര്‍ തടയുന്നതിന്റെ പടം പ്രസ് ക്ലബില്‍ നിന്നു പകര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു അതിക്രമം. ഫുവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.