Latest News

  

എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു: 97.84 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷം പരീക്ഷ എഴുതിയവരില്‍ 97.84 ശതമാനം പേര്‍ ഉന്നത പഠനത്തിന് അര്‍ഹതനേടി. റഗുലര്‍ വിഭാഗത്തില്‍ 4,41,103 പേര്‍ പരീക്ഷ എഴുതിയതില്‍ 4,31,162 പേര്‍ ജയിച്ചു. കഴിഞ്ഞ വര്‍ഷം 95.98 ആയിരുന്നു വിജയശതമാനം.[www.malabarflash.com]

എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത് 34,313 പേര്‍ക്കാണ്. പ്രൈവറ്റ് ആയി പരീക്ഷ എഴുതിയതില്‍ 2084 പേര്‍ ജയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയ വിജയിച്ച റവന്യു ജില്ല എറണാകുളമാണ്. വിജയശതമാനം 99.12. കുറവ് വിജയശതമാനം വയനാട്ടില്‍. 93.87. ഏറ്റവും കൂടുതല്‍ പേര്‍ ജയിച്ച വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ് 99.81. കുറവ് വയനാട്. വിജയശതമാനം 93.87.

ഏറ്റവും കൂടുതല്‍ എ പ്ലസ് കിട്ടിയ മലപ്പുറം ജില്ലയിലാണ്. 2432 പേര്‍ക്ക് മലപ്പുറത്ത് എ പ്ലസ് കിട്ടി. ഈ വര്‍ഷത്തെ സേ പരീക്ഷ 21 മുതല്‍ 26 വരെ നടത്തും. പരീക്ഷ ഫലം ജൂണ്‍ ആദ്യം പ്രഖ്യാപിക്കും. പികെഎംഎച്ച്എസ് എടരിക്കോട് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്. 2422.

100 ശതമാനം വിജയം കൈവരിച്ച 517 സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 112 പേര്‍ കൂടുതല്‍. എയ്ഡഡ് മേഖലയില്‍ 659 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാനായി. 235 സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 100 ശതമാനം വിജയം അധികമായി നേടി. മുഴുവന്‍ വിദ്യാര്‍ഥികളെയും ജയിപ്പിച്ച സ്‌കൂളുകള്‍ ആകെ 1565.

പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും


http://www.keralapareekshabhavan.in,

http://www.results.kerala.nic.in,

http://www.keralaresults.nic.in,

www.kerala.gov.in,

www.prd.kerala.gov.in,

http://www.results.itschool.gov.in


എന്നീ വെബ്‌സൈറ്റുകളിലും എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭിക്കും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് പി.ആര്‍.ഡി. ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്.എസ്.എല്‍.സി. ഒഴികെയുള്ള പരീക്ഷകളുടെ ഫലം (ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി. (എച്ച്.ഐ)/എ.എച്ച്.എസ്.എല്‍.സി) പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://www.keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.