ഉദുമ: മാതൃദിനത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ കൂട്ടായ്മയായ 'സഖി' ഉദയമംഗലം അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി കളിച്ചും ചിരിച്ചും പാടിയും ഉദയമംഗലം ചെരിപാടി കാവിന് സമീപം 'അമ്മയ്ക്കായ്' പരിപാടി സംഘടിപ്പിച്ചു.[www.malabarflash.com]
മാറിവരുന്ന കാലഘട്ടത്തില്‍ സംസ്‌കാരത്തിന്റെയും സ്‌നേഹത്തിന്റെയും വില അറിയാതെ വളര്‍ന്നുവരുന്ന പുതിയ തലമുറയില്‍ അമ്മയുടെയും സ്‌നേഹത്തിന്റെയും സത്യത്തെ ഓര്‍മപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സഖി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സഖി ട്രഷറര്‍ മോണിക്ക മോഹന്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍, ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ജനറല്‍ സെക്രട്ടറി ഗംഗാധരന്‍ പള്ളം, ശ്രീധരന്‍ പള്ളം, അശ്വതി ചന്ദ്രന്‍, ശ്വേത പ്രസംഗിച്ചു. അമ്മമാര്‍ക്ക് വിവിധ മത്സര പരിപാടികള്‍ നടത്തി.
സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി ഉദ്ഘാടനം ചെയ്തു. സഖി പ്രസിഡണ്ട് ജിജിന നാരായണന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെയും സംസ്ഥാന കുടുംബശ്രീ കലോത്സവത്തില്‍ മികച്ച വിജയം കൈവരിച്ച അമ്മമാരെയും അനുമോദിച്ചു.
അമ്മമാരോടുള്ള ആദരസൂചകമായി വൃക്ഷതൈ വിതരണവും നടത്തി. വാര്‍ഡ് മെമ്പര്‍ കെ.വി അപ്പു, റിട്ട. ഹെഡ്മിസ്ട്രസ് കെ.വി യശോദ, ഉദയമംഗലം ക്ഷേത്ര ഭരണ സമിതി ട്രഷറര്‍ പി.ആര്‍ ചന്ദ്രന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ കാര്‍ത്ത്യായനി ബാബു, ജീഷ്‌ന നാരായണന്‍, പ്രവിത ശ്രീധര്‍ പ്രസംഗിച്ചു.
No comments:
Post a Comment