കാസര്‍കോട്: ഈ മാസം 21ന് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കേണ്ട സാബിത് വധക്കേസ് വിചാരണ നീട്ടിവയ്‌ക്കണമെന്ന് പ്രതിഭാഗം ആവശ്യം കോടതി തള്ളി.[www.malabarflash.com]
പ്രതിഭാഗം അഭിഭാഷനായ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍ പിള്ള ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ്. 28ന് ആണ് തെരഞ്ഞെടുപ്പ്. മണ്ഡലം വിട്ടു പോകാനാകാത്ത സാഹചര്യത്തില്‍ വിചാരണ നീട്ടിവയ്‌ക്കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതു കോടതി അംഗീകരിച്ചില്ല.
കുഡ്‌ലു, മീപ്പുഗുരി, ഷമീം മന്‍സിലെ ബി.മുഹമ്മദ് സാബിത്ത് (17) 2013 ജൂലായ് ഏഴിനാണ് കൊല്ലപ്പെട്ടത്. സാബിത്തും സുഹൃത്ത് കുഡ്‌ലു പാറക്കട്ടയിലെ അഹമ്മദ് റഹീസും (20) ബൈക്കില്‍ സഞ്ചരിക്കവെ അണങ്കൂര്‍ ജെ.പി കോളനിക്കടുത്തു തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
അണങ്കൂര്‍ ജെ.പി കോളനിയിലെ അക്ഷയ്.കെ എന്ന മുന്ന (21), സച്ചിന്‍ കുമാര്‍ (21), കേളുഗുഡ്ഡയിലെ പവന്‍ കുമാര്‍.ബി.കെ (30), കാളിയങ്ങാട് കോളനിയിലെ കെ.എന്‍.വൈശാഖ് (19), കൊടക്കാട് കരിമ്പില്‍ ഹൗസിലെ ധനഞ്‌ജയന്‍ (20), ജെ.പി.കോളനിയിലെ മണി എന്ന വിജേഷ് (20), ജെ.പി കോളനിയിലെ ഒരു പതിനേഴുകാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
No comments:
Post a Comment