ന്യൂഡൽഹി: വിരാജ് പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യയെ കർണാടക നിയമസഭയിൽ പ്രോടെം സ്പീക്കറായി നിയമിച്ചതിനെതിരായ ഹർജി കോണ്‍ഗ്രസ് പിൻവലിച്ചു.[www.malabarflash.com]
ഹർജി പരിഗണിക്കവെ ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കിൽ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്നും ഇത് തങ്ങൾക്കു തിരിച്ചടിയാകുമെന്നും തിരിച്ചറിഞ്ഞതോടെയാണ് കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടി ഹാജരായ കപിൽ സിബലും മനു അഭിഷേക് സിംഗ്വിയും ഹർജി പിൻവലിച്ചത്.
അതേസമയം, കർണാടക നിയമസഭയിലെ നടപടിക്രമങ്ങൾ ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള കോടതി നിർദേശം കോണ്‍ഗ്രസിന് ആശ്വാസമായി. സഭാ നടപടികൾ റെക്കോഡ് ചെയ്തു സൂക്ഷിക്കാനും കോടതി നിർദേശിച്ചു. നിയമസഭാ നടപടി ക്രമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് കർണാടക സർക്കാരിനുവേണ്ടി ഹാജരായ തുഷാർ മേത്തയും അറിയിച്ചു.
വെള്ളിയാഴ്ച യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കാൻ ക്ഷണിച്ചതിനെതിരായ ഹർജി പരിഗണിച്ചപ്പോൾ, നിയമസഭാ നടപടി ക്രമങ്ങളുടെ വീഡിയോ പകർത്തണമെന്നു കോണ്‍ഗ്രസ് അവശ്യപ്പെട്ടിരുന്നങ്കിലും അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡേ, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ചാണ് ശനിയാഴ്ചയും ഹർജി കേട്ടത്. സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും മാത്രമേ സഭയിൽ നടക്കാവൂ എന്നും മറ്റു നടപടികൾ പാടില്ലെന്നും കോടതി ആവർത്തിച്ചു.
എട്ടു തവണ എംഎൽഎ ആയ കോണ്‍ഗ്രസ് അംഗം ആർ.വി. ദേശ്പാണ്ഡേയെ മറികടന്നാണു നാലു തവണ മാത്രം എംഎൽഎ ആയിട്ടുള്ള ബൊപ്പയ്യയെ പ്രോ ടെം സ്പീക്കറെ നിയമിച്ചത്. വിശ്വാസവോട്ടെടുപ്പ് നിയന്ത്രിക്കേണ്ടത് പ്രോ ടെം സ്പീക്കറാണ്. ബൊപ്പയ്യയുടെ നിയമനം ബിജെപിക്ക് അനുകൂലമായി മാറും എന്നതിനാലാണ് കോണ്‍ഗ്രസ് എതിർക്കുന്നത്. 2009-13ൽ സ്പീക്കറായിരിക്കേ 16 എംഎൽഎമാരെ അയോഗ്യരാക്കിയ തീരുമാനത്തിന് സുപ്രീംകോടതി ബൊപ്പയ്യയെ ശാസിച്ചിട്ടുണ്ട്.

No comments:
Post a Comment