Latest News

വരാപ്പുഴ കസ്റ്റഡി മരണം: എസ്.പി എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എ.വി ജോര്‍ജിന് വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.[www.malabarflash.com]

ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ജോര്‍ജിനെതിരെ വകുപ്പ് തല നടപടിയും അന്വേഷണവും ശിപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

ആര്‍.ടി.എഫിന്റെ രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പല കേസുകളിലും ആര്‍.ടി.എഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു.

എസ്.പിയുടെ ആര്‍.ടി.എഫ് പല കേസുകളിലും നിയമവിരുദ്ധമായി ഇടപെടുകയും നിരവധി പേരെ കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിക്കുകയും ചെയ്തതായി ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് വരാപ്പുഴ കസ്റ്റഡി മരണം സംഭവിക്കുന്നത്. കേസില്‍ ആര്‍.ടി.എഫിന്റെ നിയമവിരുദ്ധ ഇടപെടല്‍ പുറത്ത് വന്നതോടെ എ.വി ജോര്‍ജിനെ തൃശൂര്‍ പോലീസ് ട്രെയിനിംഗ് അക്കാദമിയിലേക്ക് മാറ്റിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.