Latest News

  

പുക ഐസ്‌ക്രീം വില്പന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടിയിടാന്‍ നിര്‍ദേശം

കോഴിക്കോട്: പുക ഐസ്‌ക്രീം വില്പന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടിയിടാന്‍ നിര്‍ദേശം. പുക വരുന്ന ഐസ്‌ക്രീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ.കെ ഏലിയാമ്മ നിര്‍ദ്ദേശം നല്‍കിയത്.[www.malabarflash.com] 

ഐസ്‌ക്രീം നൂറു ശതമാനവും സുരക്ഷിതമാണെന്ന് പറയാനാകില്ലെന്നും അതിനാല്‍ കഴിക്കുന്നവര്‍ സ്വന്തം റിസ്‌ക്കില്‍ കഴിക്കണമെന്നും അവര്‍ അറിയിച്ചു. ഐസ്‌ക്രീമിലെ ഗ്യാസ് ഉദരരോഗങ്ങള്‍ക്ക് കാരണമാകാമെന്നതിനാല്‍ വയറ്റിനകത്തെത്തുന്നത് അപകടമാണ്. എന്നാല്‍ ഗ്യാസ് പോയതിന് ശേഷം ഐസ്‌ക്രീം വയറിനകത്ത് എത്തുന്നതെങ്കില്‍ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട് നഗരത്തില്‍ പുകവരുന്ന ഐസ്‌ക്രീം പ്രസിദ്ധമായതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഇവ സുരക്ഷിതമാണോയെന്ന തരത്തില്‍ ചോദ്യങ്ങളുന്നയിച്ചിരുന്നു. 

എന്നാല്‍ ഇതിനെതിരെ പുക ഐസ്‌ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഐസ്‌ക്രീം നൂറ് ശതമാനവും സുരക്ഷിതമാണെന്നും ലിക്വഡ് നൈട്രജനാണ് ഐസ്‌ക്രീമിന്‍ പുകയുണ്ടാക്കുന്നതെന്നും ഐസ്ക്രീമിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നും പ്രതികരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.