തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ എസ്ഐക്ക് അഭിഭാഷകരുടെ മർദനമേറ്റെന്നു പരാതി. വിഴിഞ്ഞം എസ്ഐ അശോക് കുമാറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.[www.malabarflash.com]
മദ്യപിച്ച് വാഹനമോടിച്ച അഭിഭാഷകനെതിരേ കേസെടുത്തതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകർ കോടതിയിൽവച്ച് തന്നെ മർദിക്കുകയായിരുന്നെന്നാണ് എസ്ഐ ആരോപിക്കുന്നത്. മർദനത്തിൽ പരിക്കേറ്റ എസ്ഐ അശോക് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ, ഗവ.പ്ലീഡർ നടുറോഡിൽ യുവതിയെ കടന്നുപിടിച്ച വാർത്ത റിപ്പോർട്ടു ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ കൈയേറ്റ ശ്രമങ്ങളുടെ തുടർച്ചയായി, മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകർ അക്രമം അഴിച്ചുവിട്ടും, മുന്പ് വഞ്ചിയൂർ കോടതി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

No comments:
Post a Comment