Latest News

വിവാദപ്രസംഗം; സ്വാധി സരസ്വതിക്കെതിരായ തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനോട് പോലീസ് ആവശ്യപ്പെട്ടു

കാസര്‍കോട്: വിഎച്ച്പി നേതാവ് സ്വാധി സരസ്വതിക്കെതിരായ കേസില്‍ പരാതിക്കാരനോട് തെളിവ് ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യമടക്കമുള്ള തെളിവുകള്‍ ഹാജരാക്കാനാണ് പരാതിക്കാരനായ മധൂരിലെ നൗഫല്‍ ഉളിയത്തടുക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.[www.malabarflash.com]

മതവികാരം വ്രണപ്പെടുത്തിയതിനും മറ്റുമെതിരെയാണ് സ്വാധി സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബദിയടുക്ക പോലീസ് കേസെടുത്തത്. തെളിവുകള്‍ ശേഖരിച്ച ശേഷം തുടരന്വേഷണം ഊര്‍ജിതമാക്കുമെന്ന് ബദിയടുക്ക എസ് ഐ കെ. പ്രശാന്ത് പറഞ്ഞു.

ബദിയടുക്കയില്‍ നടന്ന വിശ്വ ഹിന്ദു പരിഷത്ത് ഹിന്ദു സമാജോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തിയപ്പോഴാണ് മധ്യപ്രദേശ് സ്വദേശിനിയായ സ്വാധി സരസ്വതി വിദ്വേഷ പ്രസംഗം നടത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.