കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പറവൂർ സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് കസ്റ്റഡി മരണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ക്രിസ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.[www.malabarflash.com]
കേസിൽ ക്രിസ്പിനെ അന്വേഷണ സംഘം അഞ്ചാം പ്രതിയാക്കിയായിരുന്നു. അന്യായമായി തടങ്കലിൽ വയ്ക്കുക, തെളിവു നശിപ്പിക്കുക, രേഖകളിൽ തിരിമറി നടത്തുക എന്നീ കുറ്റങ്ങളാണ് ക്രിസ്പിനെതിരേ ചുമത്തിയിട്ടുള്ളത്. സംഭവം നടന്ന വരാപ്പുഴ പോലീസ് സ്റ്റേഷന്റെ ചുമതല ക്രിസ്പിനായിരുന്നു. അതേസമയം ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്നാണു സൂചന. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ക്രിസ്പിൻ സാമിനു പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത് പോലീസ് ഉദ്യോഗസ്ഥനാണു ക്രിസ്പിൻ സാം. ശ്രീജിത്ത് വിഷയത്തിൽ സിഐ ക്രിസ്പിൻ സാമിനു ഗുരുതര വീഴ്ച പറ്റിയെന്ന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

No comments:
Post a Comment